SignIn
Kerala Kaumudi Online
Thursday, 25 April 2024 8.37 PM IST

വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഡിഗി കോഴ്സുകൾക്ക് അനുമതി

ugc

ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഡിഗ്രി കോഴ്സുകൾ നടത്താൻ യു.ജി.സി അനുമതി. ഇതുവഴി വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കാൻ കൂടുതൽ അവസരമൊരുങ്ങും. 3.01ന് മുകളിൽ പോയിന്റോടെ നാക് അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾ, ദേശീയ വിദ്യാഭ്യാസ റാങ്കിംഗിൽ ആദ്യ 100 റാങ്കുകൾ ലഭിച്ച സ്ഥാപനങ്ങൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് അനുമതി. വിദേശത്തെ മികച്ച ആയിരം സ്ഥാപനങ്ങളുമായി ഇവയ്‌ക്ക് യു.ജി.സിയുടെ മുൻകൂർ അനുമതിയില്ലാതെ സഹകരിക്കാം.

ട്വിന്നിംഗ് പ്രോഗ്രാം (വിദേശത്തു നിന്ന് ഡിഗ്രി സ്വന്തമാക്കുന്നത്), ജോയിന്റ് ഡിഗ്രി പ്രോഗ്രാം, ഇരട്ട ഡിഗ്രി പ്രോഗ്രാം (ഡ്യുവൽ പ്രോഗ്രാം) തുടങ്ങി മൂന്നു രീതിയിൽ കോഴ്സുകൾ നടത്താം. ജോയിന്റ് പ്രോഗ്രാമിൽ കോഴ്സ് പൂർത്തിയാകുമ്പോൾ ഡിഗ്രി നൽകുന്നത് ഇന്ത്യയിൽ. ഇരട്ട ഡിഗ്രി പ്രോഗ്രാമിൽ രണ്ട് സർവകലാശാലകളും ഡിഗ്രി നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UGC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.