SignIn
Kerala Kaumudi Online
Friday, 19 April 2024 9.46 PM IST

ഡബ്ല്യു.എച്ച്.ഒയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിന്‍ ശിലാസ്ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി

bggbg

  • ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗഥ്,​ എന്നിവർ പങ്കെടുത്തു


അഹമ്മദാബാദ് : ഡബ്ല്യു.എച്ച്.ഒയുടെ സഹകരണത്തോടെ ഗുജറാത്തിലെ ജമ്നാനഗറിൽ സ്ഥാപിക്കുന്ന ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ചടങ്ങിൽ ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്,​ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗഥ്,​ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ,​ ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,​ ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെരിംഗും വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു. ഈ പദ്ധതി ഇന്ത്യയിലെത്തിക്കാൻ മുൻകൈയെടുത്ത ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറലിന് മോദി നന്ദി അറിയിച്ചു. ടെഡ്രോസിനെ ഏറെക്കാലമായി അടുത്തറിയാമെന്നും അദ്ദേഹവുമായി സംസാരിക്കുമ്പോഴെല്ലാം തനിക്ക് അറിവ് പകർന്നു തന്ന ഇന്ത്യയിലെ അദ്ധ്യാപകരെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഇന്ന് ഈ സ്ഥാപനത്തിന്റെ രൂപത്തിൽ കാണാനാവുന്നതെന്ന് മോദി കൂട്ടിച്ചേർത്തു. 5 പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ ലോകത്തിലെ ആദ്യത്തെ ആയുർവേദ യൂണിവേഴ്സ്റ്റി സ്ഥാപിച്ചു. ഇന്ന് ലോകാരോഗ്യ സംഘടന ലോകാരോഗ്യത്തിന് പ്രാധാന്യം നല്കുന്ന ആഗോള കേന്ദ്രം ഇവിടെ ആരംഭിക്കാൻ പോകുന്നു. ഇതൊരു ചരിത്ര നിമിഷമാണ്. പരമ്പരാഗത ചികിത്സാരീതികളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വലിയ സംഭാവനകൾ നല്കാൻ ശ്രമിക്കുമെന്ന് മോദി പറഞ്ഞു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുത്ത, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗഥിനും വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിലൂടെ പങ്കെടുത്ത ബംഗ്ലാദേശ്,​ ഭൂട്ടാൻ പ്രധാനമന്ത്രിമാ‌ർക്കും മോദി നന്ദി പറഞ്ഞു.

പരമ്പരാഗത ചികിത്സാരീതികളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും താൻ പഠിച്ചത് ഇന്ത്യയിൽ നിന്നാണെന്നും ഇങ്ങനെയൊരു പദ്ധതിക്ക് പിന്തുണ നല്കിയ മോദിക്കും കേന്ദ്ര സർക്കാരിനോടും കടപ്പെട്ടിരിക്കുന്നുവെന്നും മറുപടി പ്രസംഗത്തിൽ ടെഡ്രോസ് പറഞ്ഞു. ഇതൊരു അന്താരാഷ്ട്ര പദ്ധതിയാണ്. ലോകമെമ്പാടുമുള്ളവർക്കായി പരമ്പരാഗത ചികിത്സാരീതികളുടെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇടമായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിദിന സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ മോദി ഇന്ന് ഗാന്ധിനഗറിൽ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

പ്രയോജനങ്ങൾ

ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആദ്യത്തെ ആഗോള കേന്ദ്രം

ലോകമെമ്പാടും ആയുഷ് സംവിധാനങ്ങൾ സ്ഥാപിക്കാൻ

പരമ്പരാഗത വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യകാര്യങ്ങളിലും നേതൃത്വം നൽകുന്നതിന്.

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഗുണനിലവാരം, സുരക്ഷ, കാര്യക്ഷമത, യുക്തിസഹമായ ഉപയോഗം എന്നിവ ഉറപ്പാക്കൽ

പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണം, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിൽ അംഗരാജ്യങ്ങൾക്ക് പിന്തുണ നൽകും.

പ്രസക്തമായ സാങ്കേതിക മേഖലകൾ, രീതി ശാസ്ത്രങ്ങൾ എന്നിവയിൽ മാനദണ്ഡങ്ങൾ, മാർഗനിർദ്ദേശങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.