SignIn
Kerala Kaumudi Online
Thursday, 25 April 2024 7.28 AM IST

വി.സി നിയമനം സർക്കാരിന്: നിയമഭേദഗതി പാസാക്കി തമിഴ്നാട്

stalin-and-governor-rn-ra

ചെന്നൈ: സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാരിന് നേരിട്ട് വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം നൽകുന്ന നിയമഭേദഗതി തമിഴ്നാട് സർക്കാർ പാസാക്കി. തമിഴ്നാട് ഗവർണർ ആർ.എൻ. രവി ഊട്ടിയിൽ സംസ്ഥാനത്തെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ സമ്മേളനം വിളിച്ച ദിവസമാണ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിൻ സർക്കാർ നിയമസഭയിൽ പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും എതിർത്തു.

വൈസ് ചാൻസലറെ നിയമിക്കുന്നതിൽ സർക്കാരിന് അധികാരമില്ലാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിക്കുമെന്ന് നിയമ നിർമാണത്തെ അനുകൂലിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എൻ.കെ.സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഗവർണർ വൈസ് ചാൻസലർമാരെ നിയമിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്. എന്നാൽ, കഴിഞ്ഞ നാല് വർഷങ്ങളായി ഗവർണർ ഇത് തന്റെ സവിശേഷ അധികാരമായി കരുതുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീറ്റ് നിയമഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയ്ക്കാതെ പിടിച്ചുവച്ചതിനെ തുടർന്ന് സർക്കാർ ഗവർണറുമായി ഇടഞ്ഞുനിൽക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, STALIN AND GOVERNOR RN RAVI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.