ന്യൂഡൽഹി: യോഗി ആദിത്യനാഥിന്റെ മുഴുവൻ പേരും വെളിപ്പെടുത്തണമെന്നും ഔദ്യോഗികമായ ആശയ വിനിമയത്തിൽ യോഗി എന്നുപയോഗിക്കുന്നത് നീക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതു താല്പര്യ ഹർജി തള്ളിയ സുപ്രീംകോടതി ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് പിയൂഷ് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
രാഷ്ട്രീയ പ്രവർത്തകനായ ഹർജിക്കാരൻ തന്റെ വ്യക്തിത്വം വെളിപ്പെടുത്താതെ ഗൂഢലക്ഷ്യത്തോടെയാണ് ഹർജി സമർപ്പിച്ചതെന്നും ഇത്തരം നിസ്സാര ഹർജികൾ നിരുത്സാഹപ്പെടുത്താനാണ് ഹർജിക്കാരന് പിഴ ചുമത്തിയതെന്നും കോടതി പറഞ്ഞു. ഹർജിക്കാരൻ ബോധപൂർവം തന്റെ വ്യക്തിത്വം മറച്ച് വയ്ക്കാൻ ശ്രമിച്ചതായും ഉത്തർപ്രദേശുകാരനായിട്ടും ഡൽഹിയിലെ മേൽവിലാസം നൽകി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |