SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.17 PM IST

ഉത്തരേന്ത്യയിൽ നാളെ വരെ അത്യുഷ്‌ണം

hot-sun

ന്യൂഡൽഹി: രാജ്യത്ത് പരക്കെ അനുഭവപ്പെടുന്ന അത്യുഷ്‌ണം മേയ് ഒന്നുവരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരുതൽ നടപടിയെന്ന നിലയിൽ പടിഞ്ഞാറൻ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ മേഖലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പഞ്ചാബ്, ഹരിയാന-ചണ്ഡിഗഢ്-ഡൽഹി, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, മേഖലകളിൽ പൊടിക്കാറ്റിന് സാദ്ധ്യതയുണ്ട്. ഡൽഹിയിലും ഹരിയാനയിലും ഇന്നലെ താപനില 46 ഡിഗ്രിയായി ഉയർന്നു. മദ്ധ്യപ്രദേശ്, പടിഞ്ഞാൻ യുപി എന്നിവിടങ്ങളിലും അടുത്ത ദിവസങ്ങളിൽ താപനില രണ്ടു ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മേയ് രണ്ടിന് പശ്‌ചിമവാതങ്ങളുടെ സ്വാധീനത്താൽ ചൂടിന് ശമനമുണ്ടായേക്കും. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HOT SUN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.