SignIn
Kerala Kaumudi Online
Saturday, 20 April 2024 9.04 AM IST

പെഗസസ്: സംസ്ഥാനങ്ങളോട് വിവരം തേടി സുപ്രീംകോടതി സമിതി

dddf

ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്‌‌വെയർ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവികളോട് സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ്, ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏജൻസികളോ പെഗസസ് ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാനാണ് സാങ്കേതിക സമിതിക്കു വേണ്ടി സുപ്രീംകോടതി സെക്രട്ടറി ജനറൽ വി.കെ.ബൻസൽ സംസ്ഥാന ഡി.ജി.പിമാർക്ക് കത്തെഴുതിയത്.

വാങ്ങിയത് ഏത് വിഭാഗത്തിലുള്ള സോഫ്റ്റ്‌‌വെയർ, ലഭിച്ച ലൈസൻസുകളുടെ എണ്ണം, ഉപയോഗിച്ച കാലഘട്ടം അടക്കമുള്ള വിശദാംശങ്ങളും നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ അദ്ധ്യക്ഷനും ഡോ. നവീൻ കുമാർ ചൗധരി, ഡോ. പ്രഭാകരൻ പി, ഡോ. അശ്വിൻ അനിൽ ഗുമാസ്‌തെ എന്നിവർ അംഗങ്ങളുമായ സമിതിയെയാണ് പെഗസസ് ഉപയോഗം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.