ന്യൂഡൽഹി:ഇന്ത്യയുടെ 34-ാമത് വിദേശകാര്യ സെക്രട്ടറിയായി വിനയ് മോഹൻ ക്വത്ര ഇന്നലെ ചുമതലയേറ്റു. ക്വത്രയുടെ പിൻഗാമിയായി നവീൻ ശ്രീവാസ്തവ നേപ്പാളിലെ ഇന്ത്യൻ അംബാസിഡറാകുമെന്നാണ് സൂചന. 1993 ബാച്ച് ഐ.എഫ്.എസ് ഓഫീസറാണ് ശ്രീവാസ്തവ. നവീൻ ശ്രീവാസ്തവയുടെ ബാച്ചുകാരനായ വാഷിംഗ്ടണിലെ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ സുധാകർ ദലെലയെ ഭൂട്ടാനിലെ അംബാസിഡറായി നിയമിച്ചേക്കും. വാഷിംഗ്ടണിലേക്ക് നിയമിക്കപ്പെടുന്നതിന് മുമ്പ് ദലെല വിദേശകാര്യ വകുപ്പിൽ ഭൂട്ടാന്റെ ഡസ്ക് ഇൻചാർജായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |