ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നീണ്ട 28 വർഷത്തിന് ശേഷം ഉത്തരാഖണ്ഡിലെ തറവാട്ട് വീട്ടിലെ ചടങ്ങിനെത്തി. അമ്മ സാവിത്രീ ദേവിയുടെ അനുഗ്രഹം വാങ്ങിയ അദ്ദേഹം അമ്മയ്ക്ക് ഷാൾ സമ്മാനിച്ചു.
സന്യാസദീക്ഷ സ്വീകരിച്ച ശേഷം ഒരു കുടുംബ ചടങ്ങിന് ആദ്യമായാണ് യോഗി തറവാട്ടിലെത്തുന്നത്.
അമ്മയുടെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം മാ എന്ന അടിക്കുറിപ്പോടെ യോഗി ട്വിറ്ററിൽ പങ്ക് വച്ചു.
ജന്മനാടായ പൗരിയിലെ പഞ്ചൂർ ഗ്രാമത്തിൽ എത്തിയാണ് അമ്മയെ സന്ദർശിച്ചത്. കൊവിഡ് കാരണം 2020 ഏപ്രിലിൽ ഹരിദ്വാറിൽ നടന്ന പിതാവിന്റെ ശവസംസ്കാര ചടങ്ങിലും അദ്ദേഹം പങ്കെടുഞ്ഞിരുന്നില്ല. തറവാട്ടിൽ യോഗിയെ കാണാൻ കുടുംബാംഗങ്ങൾ എത്തിയിരുന്നു. കുട്ടികൾക്ക് ചോക്ലേറ്റ് നൽകി. സ്വന്തം ജില്ലയിൽ മഹായോഗി ഗുരു ഗോരഖ്നാഥ് സർക്കാർ കോളേജിൽ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ പ്രതിമ യോഗി അനാവരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |