SignIn
Kerala Kaumudi Online
Friday, 19 April 2024 1.45 AM IST

കോൺഗ്രസിനെ ശക്തമാക്കാൻ രാഹുൽ ഭാരത യാത്ര നടത്തണം

congress

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തമാക്കാൻ രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും പി.സി.സികളിലും എ.ഐ.സി.സികളിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നും ചിന്തൻ ശിബിരിന് മുന്നോടിയായി ഡൽഹിയിൽ ചേർന്ന സംഘടനാ ഉപസമിതിയിൽ നിർദ്ദേശം. കൺവീനർ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേളത്തിൽ നിന്നുള്ള അംഗം രമേശ് ചെന്നിത്തലയാണ് സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.

സി.പി.എമ്മിനെയും ആർ.എസ്‌.എസിനെയും നേരിടാൻ കഴിയുന്ന രീതിയിൽ വേണം കോൺഗ്രസിന്റെ ശക്തിപ്പെടുത്തേണ്ടത്. ഇന്ദിരാഗാന്ധിയുടെ പേരിൽ രാജ്യത്ത് പാലിയേറ്റീവ് കെയർ നടപ്പാക്കണമെന്നും ചെന്നിത്തല നിർദ്ദേശിച്ചു.

ഉപസമിതി ഇന്നും യോഗം തുടരും. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കൺവീനർ മുകുൾ വാസ്‌നിക് നാളെ പ്രവർത്തക സമിതിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിക്കും.

ഉപസമിതിയിൽ അജയ് മാക്കൻ, താരിഖ് അൻവർ, രൺദീപ് സുർജെവാല, ആദിർ രഞ്ജൻ ചൗധരി തുടങ്ങിയവരുമുണ്ട്. രാഷ്‌ട്രീയം, സാമൂഹ്യ നീതിയും ശാക്തീകരണവും, സമ്പദ്‌വ്യവസ്ഥ, കർഷകരും കൃഷിയും, യുവാക്കളും ശാക്തീകരണവും എന്നിവയ്‌ക്കായും ഉപസമിതികളും യോഗം ചേർന്ന് സോണിയയ്‌ക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടുകൾ മേയ് 13, 14, 15 തിയതികളിൽ ഉദയ‌്‌പൂരിൽ ചിന്തൻ ശിബിരിൽ ചർച്ച ചെയ്യും. കാർഷിക ഉപസമിതി കൺവീനർ ഭൂപീന്ദർ ഹൂഡ കർഷക നേതാവ് രാകേഷ് ടിക്കായത് അടക്കമുള്ളവരെ കണ്ടു.

മല്ലികാർജ്ജുന ഖാർഗെ കൺവീനറായ രാഷ്‌ട്രീയ സമിതിയിൽ ശശി തരൂർ, സൽമാൻ ഖുർഷിദ് നയിക്കുന്ന സാമൂഹ്യ നീതി,​ ശാക്തീകരണ സമിതിയിൽ ആന്റോ ആന്റണി, അമരീന്ദർ സിംഗ് വാറിംഗ് കൺവീനറായ യുവാക്കളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിൽ അങ്കമാലി എം.എൽ.എ റോജി എം. ജോൺ തുടങ്ങിയവരും അംഗങ്ങളാണ്.

നിർദ്ദേശങ്ങൾ

പി.സി.സികളിൽ ജമ്പോ കമ്മിറ്റികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം ഭരണഘടനയിൽ വ്യക്തമാക്കണം.

ഭാരവാഹികൾ ചെറിയ സംസ്ഥാനങ്ങളിൽ 50,​ വലിയ സംസ്ഥാനങ്ങളിൽ 100. എ.ഐ.സി.സി സെക്രട്ടറിമാർ 30.

ഡി.സി.സി അദ്ധ്യക്ഷൻമാരെ നിശ്ചയിക്കാനുള്ള അധികാരം പി.സി.സികൾക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.