SignIn
Kerala Kaumudi Online
Saturday, 20 April 2024 6.00 AM IST

ഇന്ത്യ - നേപ്പാൾ ബന്ധം ഹിമാലയത്തെപ്പോലെ ദൃഢം: മോദി

modi

കാഠ്മണ്ഡു: ഹിമാലയത്തെപ്പോലെ ശക്തമായ ഇന്ത്യ- നേപ്പാൾ തകർക്കാനാവില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സുഹൃദ്ബന്ധവും അടുപ്പവും

ഇന്നത്തെ ആഗോളസാഹചര്യങ്ങൾക്കിടയിൽ മനുഷ്യരാശിയെ സേവിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യുബയുടെ ക്ഷണപ്രകാരം ബുദ്ധപൂർണിമ ആഘോഷങ്ങൾക്കായി നേപ്പാളിൽ എത്തിയതായിരുന്നു അദ്ദേഹം.

നേപ്പാളും ഇന്ത്യയും എല്ലാത്തരത്തിലും ബന്ധപ്പെട്ടിരിക്കുന്നു. നേപ്പാളിലെ പർവതങ്ങൾക്ക് സമാനമാ ഉയരം നമ്മുടെ ബന്ധങ്ങൾക്കുണ്ടാകണം. ശ്രീരാമന്റെ വലിയൊരു ക്ഷേത്രം ഇന്ത്യയിൽ നിർമ്മിച്ചാൽ നേപ്പാളിലെ ജനങ്ങളും സന്തോഷിക്കുമെന്നാണ് കരുതുന്നത്. ബുദ്ധൻ എല്ലായിടത്തുമുണ്ടെന്നും മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് അദ്ദേഹമെന്നും ലുംബിനിയിൽ നടന്ന ബുദ്ധിസ്റ്റ് കോൺഫറൻസിൽ പങ്കെടുക്കവേ മോദി പറഞ്ഞു.

നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലെ റെയിൽപാതയുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ജലവൈദ്യുത പദ്ധതികളെക്കുറിച്ചും അതിർത്തിയിലെ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

ലുംബിനി മ്യൂസിയം സ്ഥാപിക്കുക, ലുംബിനി ബുദ്ധ സർവകലാശാലയിൽ ഡോ. അംബേദ്കർ ചെയർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപിക്കുക തുടങ്ങി സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ആറ് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു.

ശ്രീബുദ്ധൻ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. ഇന്ത്യയാണ് സാംസ്‌ക്കാരിക കേന്ദ്രം നിർമ്മിച്ചു നല്കുന്നത്.

ലുംബിനിയിൽ ബുദ്ധ സാംസ്‌കാരിക കേന്ദ്രം തുറക്കാൻ ഇന്ത്യ 30 വർഷമായി ശ്രമിക്കുകയാണ്. പല രാജ്യങ്ങൾക്കും അനുമതി നല്കിയ നേപ്പാൾ ഇതുവരെ ഇന്ത്യയ്ക്ക് സ്ഥലം നൽകിയിരുന്നില്ല. നരേന്ദ്രമോദി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിലുള്ള നീക്കം ഊർജ്ജിതമാക്കി. ലുംബിനിയിലെ ബുദ്ധവിഹാരത്തിൽ ബാക്കി കിടന്ന രണ്ടു സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് നല്കിയത്.

വൈശാഖ ബുദ്ധപൂർണിമ ആഘോഷങ്ങളിലും മോദി പങ്കെടുത്തു.

ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും സന്ദർശിച്ചു.

ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രി ലുംബിനിയിലെത്തിയത്. മോദിയുടെ അഞ്ചാം നേപ്പാൾ സന്ദർശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനിയിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.