SignIn
Kerala Kaumudi Online
Thursday, 18 April 2024 5.44 AM IST

ഒ.ടി.ടിക്ക് പിന്തുണയെന്ന് കേന്ദ്രമന്ത്രി എൽ.മുരുഗൻ

l-murugan

ന്യൂഡൽഹി: കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി മാറിയെന്നും ഒ.ടി.ടി ഉൾപ്പെടെ പുതിയ സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുന്നുണ്ടെന്നും കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി എൽ. മുരുഗൻ പറഞ്ഞു. കാൻ ചലച്ചിത്ര മേളയുടെ ഭാഗമായ 'കാൻസ് നെക്സ്റ്റ്' സ്റ്റാർട്ട് അപ്പ് സംവാദ സെഷനിൽ മുഖ്യ പ്രഭാഷണം നടത്തുയായിരുന്നു മന്ത്രി. ചലച്ചിത്ര നിർമാണത്തിന്റെ പുതിയ തലങ്ങളിൽ വലിയ സംഭാവന നൽകാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വില്ലേജ് ഇന്റർനാഷണൽ റിവിയേരയിലെ ഇന്ത്യ പവലിയനും മന്ത്രി സന്ദർശിച്ചു.

ഫ്രാൻസിലെ ഇന്ത്യൻ സ്ഥാനപതി ജാവേദ് അഷ്‌റഫുമായും ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും സിനിമാ പ്രവർത്തകരുമായും അദ്ദേഹം സംവദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, L MURUGAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.