SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.48 PM IST

പാഞ്ഞുകയറിയത് അണക്കെട്ടിന്റെ ഭിത്തിയിലേക്ക്: പരിക്കേറ്റ യുവാവ് ചികിത്സയിൽ

accident

ബംഗളൂരു: വിലക്ക് ലംഘിച്ച് അണക്കെട്ടിന്റെ ഭിത്തിയിലൂടെ മുകളിലേക്ക് പാഞ്ഞുകയറിയ യുവാവ് തെന്നിവീണ് പരിക്കേറ്റു.

ബംഗളൂരുവിൽ നിന്ന് 40 കി.മീ ദൂരത്തുള്ള ചിക്കാബല്ലാപുരിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിക്ക് മുകളിലേക്കാണ് വിലക്ക് ലംഘിച്ച് യുവാവ് കയറിയത്. 50 അടി ഉയരമുള്ള ഭിത്തിയുടെ 25 അടിയോളം ഉയരത്തിൽ യുവാവ് കയറി. ഭിത്തിയിലൂടെ അണക്കെട്ടിൽ നിന്നുള്ള വെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നു. ശ്രമപ്പെട്ട് മുകളിലേക്ക് കയറിക്കൊണ്ടിരിക്കെ, അപ്രതീക്ഷിതമായാണ് യുവാവ് ചുവടുതെറ്റി താഴേക്ക് പതിച്ചത്.

പരിക്കേറ്റ യുവാവ് ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡാമിന്റെ ഭിത്തിയിൽ കയറരുതെന്ന വിലക്ക് ലംഘിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.