SignIn
Kerala Kaumudi Online
Thursday, 25 April 2024 1.55 PM IST

സിദ്ദുവിന് 'വർക്ക് ഫ്രം സെൽ", ഗുമസ്തപ്പണിക്ക് കൂലി 90രൂപ, ഭക്ഷണം ഇടവിട്ട് 7 നേരം

siddhu

അമൃത്‌സർ: കൊലപാതകക്കേസിൽ ഒരുവർഷം തടവുശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന് 'വർക്ക് ഫ്രം സെൽ" ആയി ക്ളാർക്കിന്റെ പണി. പട്യാല ജയിലിൽ ഏഴാം നമ്പർ ബാരക്കിൽ 241383 നമ്പരാണ് സിദ്ദുവിന്റേത്.

സുരക്ഷാ കാരണങ്ങളാൽ സെല്ലിലിരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് നിർദ്ദേശം. ഫയലുകൾ സെല്ലിലെത്തിക്കും. നീളമേറിയ വിധിന്യായങ്ങൾ എങ്ങനെ ചുരുക്കാമെന്നും ജയിൽ രേഖകൾ ചിട്ടയോടെ എപ്രകാരം സമാഹരിക്കാമെന്നുമാണ് സിദ്ദുവിനെ ഇപ്പോൾ പഠിപ്പിക്കുന്നത്. ആദ്യ മൂന്നു മാസം പരിശീലനം. കൂലിയില്ല. പിന്നീട് ചെയ്യുന്ന ജോലിക്കനുസരിച്ച് 30 മുതൽ 90 രൂപ വരെ പ്രതിദിനവേതനമായി ബാങ്ക് അക്കൗണ്ടിലെത്തും. എട്ടുമണിക്കൂർ ജോലി.

1988ൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ അയൽവാസി മർദ്ദനമേറ്റ് മരിച്ച കേസിലാണ് ശിക്ഷയനുഭവിക്കുന്നത്.

 പ്രത്യേക ഡയറ്റ്, സ്പെഷ്യൽ വിഭവങ്ങൾ

രക്തം കട്ടപിടിക്കുന്ന അസുഖമുള്ളതിനാൽ 58കാരനായ സിദ്ദുവിന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ദിവസം ഏഴുപ്രാവശ്യം ഭക്ഷണം നൽകാനുള്ള സ്‌പെഷ്യൽ ഡയറ്റിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

1 റോസ്‌മേരി ചായ, അര ഗ്ളാസ് നെയ്ക്കുമ്പളങ്ങ/ കരിക്ക് ജ്യൂസ് കഴിച്ച് ദിവസത്തിന്റെ തുടക്കം.

2 പ്രഭാത ഭക്ഷണം: കൊഴുപ്പില്ലാത്ത പാൽ, ഒരു സ്‌പൂൺ ചണവിത്ത്, സൂര്യകാന്തി, മത്തൻ, ചിയ, അഞ്ചോ ആറോ ആൽമണ്ട്, ഒരു വാൾ‌നട്ട്, രണ്ട് പെക്കൻ നട്സ്

3 ഉച്ചഭക്ഷണത്തിന് മുമ്പ്: ജ്യൂസ്, ഒരു പഴം, 25 ഗ്രാം കടല, 25 ഗ്രാം പരിപ്പ്, കുക്കുമ്പർ

4 ഉച്ചഭക്ഷണം: ഒരു ചപ്പാത്തി, 30 ഗ്രാം ചോളം, വാട്ടർ ചെസ്‌റ്റ്നട്ട്, റാഗി, ഒരു പാത്രം പച്ചക്കറികളും തൈരും.

5 വൈകിട്ട്: മധുരം ചേർക്കാത്ത 100 മില്ലി ചായ. 25 ഗ്രാം പനീർ 25 ഗ്രാം ടോഫു, നാരങ്ങയുടെ പകുതി

6 അത്താഴം: പച്ചക്കറികളും ‍പരിപ്പ് സൂപ്പും. കാരറ്റ്, ബീൻസ്, ബ്രോക്കോളി, കൂൺ‌.

7 ഉറക്കത്തിന് മുമ്പ്: ചമോമിൽ പൂവിന്റെ ചായ, ഇസബ്ഗോൽ അര ഗ്ലാസ് വെള്ളത്തിൽ കലക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SIDDHU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.