അഹമ്മദാബാദ്: ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്നും 500കോടി രൂപ വിലവരുന്ന 56 കിലോ കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്ത് നിന്നെത്തിയ കണ്ടെയ്നറിൽ നിന്ന് കൊക്കെയ്ൻ പിടികൂടിയത്. കണ്ടെയ്നറിൽ ഇറക്കുമതി ചെയ്ത മറ്റുസാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചനിലയിലാണ് കൊക്കെയ്ൻ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞമാസം ഗുജറാത്തിലെ കണ്ട്ല തുറമുഖത്തുനിന്ന് 1300 കോടി രൂപയുടെ ഹെറോയിൻ ഡി.ആർ.ഐ. പിടികൂടിയിരുന്നു. കഴിഞ്ഞവർഷം സെപ്തംബറിൽ മുദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് കടത്തിയ 3000 കിലോ ഹെറോയിനാണ് രണ്ട് കണ്ടെയ്നറുകളിൽ നിന്നായി പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |