ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. ലക്നൗവിൽ നടക്കുന്ന 80,000 കോടി രൂപയിലധികം വരുന്ന 1,406 പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് 11 മണിക്ക് ലക്നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ യു.പി നിക്ഷേപക ഉച്ചകോടിയുടെ ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 1.45ന് പരുങ്ക് ഗ്രാമത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം പത്രി മാതാ മന്ദിർ സന്ദർശിക്കും. 2 മണിക്ക് ഡോ. ബി.ആർ. അംബേദ്ക്കർ ഭവനിലെത്തും. തുടർന്ന് മിലൻ കേന്ദ്രവും സന്ദർശിക്കുന്ന പ്രധാനമന്ത്രി 2.30 ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |