SignIn
Kerala Kaumudi Online
Friday, 19 April 2024 11.09 PM IST

കാൺപൂർ സംഘർഷം: 36 പേർ അറസ്റ്റിൽ

v

ലക്നൗ: ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ യു.പിയിലെ കാൺപൂരിൽ നടന്ന സംഘർഷത്തിൽ 36 പേർ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പൊലീസ് കമ്മിഷണർ വിജയ് സിംഗ് മീണ പറഞ്ഞു. കനത്ത സുരക്ഷാവലയത്തിലാണ് കാൺപൂരിപ്പോൾ.

വിവാദപ്രസ്താവനയിൽ പ്രതിഷേധിച്ച് കാൺപൂരിൽ വെള്ളിയാഴ്ച കടകൾ അടച്ചിടണമെന്ന് ഒരു വിഭാഗം ആഹ്വാനം ചെയ്തിരുന്നു. ഇതിനെ മറ്റൊരു വിഭാഗം എതിർത്തതോടെ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ 13 പൊലീസുകാർക്കുൾപ്പെടെ 43 പേർക്ക് പരിക്കേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARREST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.