ന്യൂഡൽഹി: അസഭ്യ ചുവയുള്ള പരാമർശങ്ങളടങ്ങിയ ഡിയോഡറന്റ് പരസ്യം നീക്കം ചെയ്യാൻ ടിവി ചാനലുകൾക്കും യൂ ട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദ്ദേശം നൽകി. സ്ത്രീകളെ അപമാനിക്കുന്നതും ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്നതുമായ പരസ്യം ഐ.ടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നാലു യുവാക്കൾ സൂപ്പർമാർക്കറ്റിൽ നിൽക്കുന്ന യുവതി കേൾക്കെ ദ്വയാർത്ഥത്തിൽ സംസാരിക്കുന്ന പരസ്യം സ്ത്രീകളുടെ മാന്യത കെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. ടിവി ചാനലുകളിലെ പരസ്യങ്ങളിലെ നിലവാരം ഉറപ്പാക്കാനുള്ള അഡ്വർട്ടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഒഫ് ഇന്ത്യയും പരസ്യം മാർഗ്ഗരേഖ ലംഘിച്ചതായി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |