SignIn
Kerala Kaumudi Online
Friday, 19 April 2024 9.49 AM IST

വയാഗ്ര അമിത അളവിൽ കഴിച്ച യുവാവിന് അപൂർവ ശസ്ത്രക്രിയ

viagra

ലക്‌നൗ: യു.പിയിലെ പ്രയാഗ്‌രാജിൽ ഉദ്ധാരണക്കുറവ് പരിഹരിക്കാൻ ഉത്തേജകമരുന്നായ വയാഗ്ര ഗുളിക അമിത അളവിൽ കഴിച്ച 28കാരൻ അതികഠിനമായ വേദനയെ തുടർന്ന് അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

മൂന്നുമാസം മുമ്പ് വിവാഹിതനായ യുവാവ് സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് വയാഗ്ര കഴിച്ചത്. 25 മുതൽ 30 മില്ലിഗ്രാം വേണ്ടിടത്ത് ദിവസേന 200 മില്ലിഗ്രാം ഡോസാണ് കഴിച്ചിരുന്നത്. കുറച്ചു ദിവസങ്ങൾക്കകം യുവാവിന് സ്ഥിരമായ ഉദ്ധാരണവും അതികഠിനമായ വേദനയും അനുഭവപ്പെട്ടു. സ്ഥിതി വഷളായപ്പോൾ ഭാര്യ ഇദ്ദേഹത്തെ പ്രയാഗ്‌രാജിലെ എം.എൽ.എൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യൂറോളജി വിഭാഗത്തിലെ ഡോക്ടർമാർ മണിക്കൂറുകൾ നീണ്ട അപൂർവ പീനൈൽ ശസ്ത്രക്രിയ നടത്തിയാണ് യുവാവിനെ വേദനയിൽ നിന്ന് രക്ഷിച്ചത്. ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രണ്ടാമതൊരു ശസ്ത്രക്രിയ നടത്തി ഉദ്ധാരണക്കുറവ് പരിഹരിക്കുകയും ചെയ്തു. യുവാവിന് സന്തോഷകരമായ ദാമ്പത്യം നയിക്കാനും പിതാവാകാനും കഴിയുമെന്ന് പിന്നീട് ഡോക്ടർമാർ വ്യക്തമാക്കി.

വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരമല്ലാതെ ഉത്തേജക മരുന്നുകൾ കഴിക്കരുതെന്നും വിശേഷിച്ച് പ്രമേഹരോഗികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VIAGRA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.