SignIn
Kerala Kaumudi Online
Friday, 29 March 2024 4.36 AM IST

അഗ്‌നിപഥ്: പാർല.സ്റ്റാന്റിംഗ് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യം

army

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചു കൂട്ടി വിശദമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു കമ്മിറ്റി അംഗം കെ.സി വേണുഗോപാൽ എം.പി ചെയർമാൻ ജുവൽ ഓറമിന് കത്തു നൽകി.

പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികളും പ്രതിരോധ വിഗഗ്ദ്ധരും ഗുരുതരമായ ആശങ്കകളാണ് പങ്കു വച്ചത്. യാതൊരു ചർച്ചകളും കൂടാതെ, തിടുക്കത്തിൽ നടപ്പിലാക്കിയതാണെന്ന് വ്യക്തമാകുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചു ചേർത്ത് അഗ്നിപഥ് പദ്ധതിയെപ്പറ്റി വിശദമായ ചർച്ച നടത്തണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.