നാഗർകോവിൽ: തമിഴ്നാട്ടിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സിക്ക് കന്യാകുമാരി ജില്ല 97.22 ശതമാനം വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 22,985 പേരാണ് പരീക്ഷ എഴുതിയത് അതിൽ 23,345 പേർ വിജയിച്ചു. പ്ലസ് ടു പരീക്ഷയിൽ 95.65 ശതമാനം വിജയം. 22,875 പേർ എഴുതിയ പരീക്ഷയിൽ 21,879 പേരാണ് വിജയിച്ചത്. കന്യാകുമാരി ജില്ലക്ക് പതിമ്മൂന്നാം സ്ഥാനം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |