ചെന്നൈ : തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ ശക്തി വീണ്ടെടുക്കുമെന്ന പ്രഖ്യാപനവുമായി മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഷോ നടക്കും. ചെന്നൈയിൽ നിന്ന് തിരുത്തണിയിലേക്കാണ് രാഷ്ട്രീയ ശക്തി തെളിയിക്കാനുള്ള ശശികലയുടെ യാത്ര. എം.ജി.ആറും ജയലളിതയും ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ സംഭാവനകളെ പറ്റി അവബോധമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശശികല പ്രസ്താവനയിൽ അറിയിച്ചു. അണ്ണാ ഡി.എം.കെയിൽ ജനറൽ സെക്രട്ടറി പദത്തിനായി ഒ. പനീർസെൽവവും എടപ്പാടി പളനിസാമിയും കൊമ്പുകോർക്കുന്നതിനിടെയാണ് ശശികലയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |