കൊളംബൊ: ശ്രീലങ്കയിൽ സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ ചൈനീസ് പൗരൻമാർ പങ്കെടുക്കരുതെന്ന് ചൈനീസ് എംബസി അറിയിച്ചു. ചൈനീസ് പൗരന്മാർ പ്രതിഷേധങ്ങളിൽ നിന്ന് അകന്ന് നിൽക്കുവാനും പ്രദേശങ്ങളിലെ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാനും കൊളംബോയിലെ എംബസി അറിയിപ്പ് നൽകി.
ശ്രീലങ്കയിൽ ചൈന കോടികളുടെ നിക്ഷേപം നടത്തിയിട്ടുള്ള പ്രൊജക്ടുകളിലായി ആയിരക്കണക്കിന് ചൈനക്കാർ ജോലി ചെയ്യുന്നുണ്ട്. ഹംബൻതോട്ട തുറമുഖം, കൊളംബൊ പോർട്ട് സിറ്റി പ്രൊജക്ട് എന്നിവയൊക്കെ ശ്രീലങ്കയിൽ ചൈന ഏറ്റെടുത്ത് നടത്തുന്ന പ്രൊജക്ടുകളാണ്. ഇവരുടെ സുരക്ഷയ്ക്കായി എംബസിയുമായി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |