ശ്രീനഗർ: ജമ്മുകാശ്മീരിലെ ലാൽ ബസാറിൽ നാകാ പാർട്ടിയിലെ പൊലീസ് ചെക്ക് പോസ്റ്രിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുഷ്താഖ് അഹമ്മദിന് വീരമൃത്യു. പരിക്കേറ്ര രണ്ട് പൊലീസ് കോൺസ്റ്റബിൾമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.15നാണ് സംഭവം.
ചെക്ക് പോസ്റ്റിലേറ്റ് ഭീകരർ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. സുരക്ഷാ സേന സ്ഥലത്തെത്തി ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ രക്ഷപെട്ടു. പ്രദേശത്ത് അതീവ സുരക്ഷ ഏർപ്പെടുത്തി. ഭീകർക്കായി തെരച്ചിൽ ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |