SignIn
Kerala Kaumudi Online
Saturday, 20 April 2024 12.33 AM IST

ബുന്ദേൽഖണ്ഡ് എക്‌സ‌്‌പ്രസ് ഹൈവേ തുറന്നു

bundel

ലക്‌നൗ: കൊവിഡും ലോക്ക്ഡൗണും ലോകത്തെ നിശ്ചലമാക്കിയപ്പോഴും യു.പിയിൽ അതിവേഗം നിർമ്മിച്ച ബുന്ദേൽഖണ്ഡ് എക്സ്‌പ്രസ് ഹൈവേ പ്രധാനമന്ത്രി ഇന്നലെ തുറന്നു കൊടുത്തു. ജലൗൺ ജില്ലയിലെ കാതേരി ഗ്രാമത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. 296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്സ്‌പ്രസ് ഹൈവേയ്ക്ക് 2020 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 36 മാസം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും 28 മാസത്തിനകം പൂർത്തീകരിച്ചു. ദ്രുതഗതിയിലുള്ള നിർമ്മാണത്തിന് പുറമേ 1,132 കോടി രൂപ ലാഭിക്കാനും സാധിച്ചു. യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിംഗിലൂടെ റോഡ് നിർമ്മാണ കരാർ നൽകിയതിലൂടെയാണ് വൻ തുക ലാഭിക്കാനായത്. കണക്കാക്കിയ ചെലവിന്റെ 12.72 ശതമാനമാണ് ലാഭിക്കാനായത്. നാലു വരിയിൽ നിർമ്മിച്ച പാത ഭാവിയിൽ ആറുവരിപ്പാതയാക്കും.

യു.പിയിലെ ഏഴ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ 13 ഇന്റർചെയ്ഞ്ച് പോയിന്റുകൾ ഉണ്ട്. ഇറ്റാവയ്ക്ക് സമീപം ഇത് ആഗ്ര ലക്‌നൗ എക്‌സ്‌പ്രസ് വേയുമായി ബന്ധിപ്പിക്കും. ബുന്ദേൽഖണ്ഡ് മേഖലയുടെ സർവതോന്മുഖമായ വികസനത്തിനും കൃഷി, ടൂറിസം, വ്യവസായം എന്നീ മേഖലകളിലെ വരുമാനം വർദ്ധിപ്പിക്കാനും അതിവേഗ പാത സഹായിക്കും. പാത ഡൽഹിയിലേക്കുള്ള വ്യാവസായിക ഇടനാഴിയായി മാറുമെന്ന് യു.പി എക്‌സ്‌പ്രസ് വേയ്സ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിട്ടി സി.ഇ.ഒ അവനീഷ് കുമാർ അവസ്തി പറഞ്ഞു. യു.പിയിൽ നാല് എക്‌സ്‌പ്രസ് വേകളാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. നോയിഡ- ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേ, ഗ്രേറ്റർ നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്ന യമുന എക്‌സ്‌പ്രസ് വേ, 302 കിലോമീറ്റർ നീളമുള്ള ആഗ്ര ലക്നൗ എക്‌സ്‌പ്രസ് വേ, ലക്‌നൗവിൽ നിന്ന് ഗാസിപൂർ വരെയുള്ള 341 കിലോമീറ്റർ നീളമുള്ള പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേ എന്നിവയാണവ.

യു.പിയിലെ ഏറ്റവും ദൈർഘ്യമേറിയ എക്‌സ്‌പ്രസ് വേയായ മീററ്റിൽ നിന്ന് പ്രയാഗ്രാജിലേക്കുള്ള ഗംഗ എക്സ്‌പ്രസ് വേയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 594 കിലോമീറ്ററാണ് ഗംഗ എക്‌സ്‌പ്രസ് വേയുടെ നീളം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BUNDHELKHAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.