SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.41 AM IST

ലോക മുത്തച്ഛൻ പാണ്ട 'ആൻ ആൻ' വിടവാങ്ങി

an-an

ഹോങ്കോംഗ്: മൃഗസ്‌നേഹികളെ കണ്ണീരിലാഴ്‌ത്തി ലോകത്ത് മനുഷ്യ പരിചരണത്തിലുള്ള ഏറ്റവും പ്രായമുള്ള ആൺ പാണ്ട ആൻ ആൻ വിടവാങ്ങി. 35 വയസായിരുന്നു. മനുഷ്യായുസനുസരിച്ച് 105 വയസിന് തുല്യമാണിത്. ഹോങ്കോംഗ് അമ്യൂസ്‌മെന്റ് പാർക്കിലെ അന്തേവാസിയായ ആൻ ആനിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഏതാനും ആഴ്ചകളായി കുറച്ച് ഭക്ഷണമാണ് കഴിച്ചിരുന്നത്. 1999 മുതൽ സമുദ്ര, വന്യജീവി കേന്ദ്രമായ ഓഷ്യൻ പാർക്കിന്റെ സംരക്ഷണയിലായിരുന്നു ആൻ ആൻ. കരടിവർഗത്തിൽപ്പെട്ട പാണ്ടകൾ ഗുഹയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ആൻ ആൻ പ്രദേശവാസിളോടും വിനോദ സഞ്ചാരികളോടും സൗഹൃദം സ്ഥാപിക്കുകയും അടുത്തിടപഴകുകയും ചെയ്തു. അസുഖ ബാധിതനായപ്പോഴാണ് അവനെ സന്ദർശകരിൽ നിന്ന് അകറ്റിയത്. മുതിർന്ന പാണ്ടകൾക്ക് സാധരണ ഉണ്ടാവുന്ന ഉയർന്ന രക്തസമ്മർദ്ദമാണ് ആനിനെ വീഴ്ത്തിയത്.

ലോകത്തെ ഏറ്റവും പ്രായം ചെന്ന പെൺപാണ്ട ജിയ ജിയ 2016ൽ 38ാം വയസിലാണ് വിടപറഞ്ഞത്.

ആൻ ആനിന്റെ മരണത്തിൽ ഓഷ്യൻ പാർക്ക് ദു:ഖം രേഖപ്പെടുത്തി.

ഭീമൻ പാണ്ട വിഭാഗത്തിൽ ലീ ലീ, യിങ് യിങ് എന്നിവയാണ് ഇപ്പോൾ പാർക്കിൽ ഉള്ളത്. 2007 ലാണ് പെൺ പാണ്ട യിങ് യിങിനെയും ആൺ പാണ്ട ലീ ലീയെയും ചൈന ഹോങ്കോംഗിന് കൈമാറിയത്. ഇണകളാണെങ്കിലും പ്രസവിച്ചിട്ടില്ല. ഇവരുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പാർക്ക് അധികൃതർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PANDA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.