SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.57 PM IST

ഡൽഹിയിലെ മലിനീകരണത്തിന് പരിഹാരം കാണാൻ എഥനോൾ പ്ളാന്റ്

modi

ന്യൂഡൽഹി: വയ്‌ക്കോലിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കാൻ ഹരിയാനയിലെ പാനിപ്പത്തിൽ ഇന്ത്യൻ ഒായിൽ കോർപറേഷൻ നിർമ്മിച്ച 900 കോടിയുടെ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. ഏകദേശം 2 ലക്ഷം ടൺ വയ്‌ക്കോലിൽ നിന്ന് പ്രതിവർഷം ഏകദേശം 3 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ളാന്റാണിത്. ഇതോടെ കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ വയ്‌ക്കോൽ കത്തിക്കുന്നത് മൂലമുള്ള അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാനാവുമെന്നാണ് പ്രതീക്ഷ.

ഹരിനായിലെ പാനിപ്പത്ത്, കർണാൽ, ജിൻഡ്, സോനിപത്, കൈതാൽ എന്നിവിടങ്ങളിലെ കർഷകർക്ക് വയ്‌ക്കോൽ പ്ളാന്റിൽ വിറ്റ് അധിക വരുമാനവും തൊഴിലവസരങ്ങളും ലഭിക്കും. ജൈവ ഇന്ധനം പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പര്യായമാണെന്ന് പ്ളാന്റ് ഉദ്ഘാടനം ചെയ്‌ത പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ കുറുക്കു വഴികൾ സ്വീകരിക്കുന്നവർക്ക് താത്‌ക്കാലികമായി കൈയടി കിട്ടും. എന്നാൽ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരത്തിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാജ്യത്തെ 75 ശതമാനത്തിലധികം കുടുംബങ്ങൾക്കും പൈപ്പ് ഗ്യാസ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.