SignIn
Kerala Kaumudi Online
Thursday, 25 April 2024 5.09 PM IST

മദ്യമില്ലാത്ത മിസോറമിൽ ഡീ അഡിക്ഷൻ സെന്ററിൽ 338 പൊലീസുകാർ

mizoram

മിസോറാം : മൂന്ന് വർഷമായി മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് മിസോറം. എന്നാൽ, മദ്യപാനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. 338 പൊലീസുകാരാണ് മദ്യപാനാസക്തിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അവരുടെ ശാരീരികമാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ 45 ദിവസത്തെ യജ്ഞം ആരംഭിച്ചിട്ടുണ്ട്.

നാഷണൽ ഫണ്ട് ഫോർ കൺട്രോൾ ഒഫ് ‌ഡ്രഗ് അബ്യൂസ് ഇവരുടെ പുനരധിവാസത്തിനും ഇവർക്ക് മരുന്നുകൾ വാങ്ങാനുമായി സംവിധാനങ്ങൾ ഏർപ്പെടുത്തി. സീനിയ‌ർ പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവരുടെ കായികശേഷിയും പരിശോധിക്കുന്നുണ്ട്. ജൂലായ് 21നാണ് പുനരധിവാസ ക്യാമ്പ് ആരംഭിച്ചത്. സെപ്തംബർ ഒമ്പത് വരെ തുടരുമെന്ന് പൊലീസ് അറിയിച്ചു. 18 വർഷം നിലനിന്ന മദ്യനിരോധനം 2015ലാണ് കോൺഗ്രസ് പിൻവലിച്ചത്. 2019ൽ അധികാരമേറ്റ മിസോ നാഷണൽ ഫ്രണ്ട് സർക്കാ‌ർ മദ്യനിരോധനം വീണ്ടും ഏർപ്പെടുത്തി. ക്രൈസ്തവ വിഭാഗളുടെ പിന്തുണയോടെയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MIZORAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.