ന്യൂഡൽഹി : ഇന്ത്യൻ ദേശീയതയുടെ പിതാവായി കരുതപ്പെടുന്ന ദാദാഭായി നവറോജിക്ക് ലണ്ടനിൽ നീല ശിലാഫലക ആദരം. അദ്ദേഹം താമസിച്ചിരുന്ന തെക്കുകിഴക്കൻ ലണ്ടനിലെ ചുവന്ന ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടിന്റെ പുറത്താണ് ഫലകം അനാച്ഛാദനം ചെയ്തത്. ഇന്ത്യയുടെ ഗ്രാൻഡ് ഓൾഡ് മാൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്രപ്രവർത്തകനായ മിഹിർ ബോസ് ആണ് ഫലകം അനാച്ഛാദനം ചെയ്തത്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, വി.കെ. കൃഷ്ണ മേനോൻ , സിസ്റ്റർ നിവേദിത തുടങ്ങിയവരെയും മുമ്പ് ഈ ഫലകം നൽകി ആദരിച്ചിരുന്നു. ഇന്ത്യയുടെയും ബ്രിട്ടീഷുകാരുടെയും ഇടയിലെ സങ്കീർണ്ണമായ ബന്ധത്തെയാണ് ദാദാഭായ് നവറോജി പ്രതീകം ചെയ്യുന്നത് എന്ന് ഫലകം അനാച്ഛാദനം ചെയ്ത മിഹിർ ബോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |