ബാരാമുള്ള : ജമ്മു-കാശ്മീരിലെ ബാരാമുള്ളയിൽ 108 അടി ഉയരമുള്ള ദേശീയ പതാക സ്ഥാപിച്ചു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള 'ഹർ ഘർ തിരംഗ' ക്യാമ്പെയിന്റെ ഭാഗമായാണ് പതാക സ്ഥാപിച്ചത്. വടക്കൻ കാശ്മീരിൽ ആദ്യമായാണ് ഇത്. 30 ദിവസം കൊണ്ട് സ്ഥാപിച്ച പതാക, ഭീകരതയെ നശിപ്പിക്കാൻ ജീവൻ ബലിനൽകിയ ധീരന്മാർക്കുള്ള അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാ ഇന്ത്യക്കാരും വീടുകളിൽ പതാക ഉയർത്തണം എന്ന ആഹ്വാനമാണ് കേന്ദ്ര സർക്കാരിന്റെ 'ഹർ ഘർ തിരംഗ' ക്യാമ്പെയിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |