ന്യൂഡൽഹി: പണപ്പെരുപ്പത്തിനെതിരെ സെപ്തംബർ നാലിന് ഡൽഹി രാംലീലാ മൈതാനിയിൽ കോൺഗ്രസ് 'ഹല്ല ബോൽ' റാലി സംഘടിപ്പിക്കും.രാഹുൽ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യും.സെപ്തംബർ 7ന് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായാണ് പരിപാടി.
ഹല്ലബോൽ യാത്രയ്ക്ക് മുന്നോടിയായി ആഗസ്റ്റ് 22ന് സംസ്ഥാന തലത്തിൽ ഡൽഹി ചലോ റാലിയും സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി കമ്മ്യൂണിക്കേഷൻ മേധാവി ജയ്റാം രമേശ് അറിയിച്ചു.25ന് ജില്ലാ തലത്തിലും 27ന് ബ്ളോക്ക്തലങ്ങളിലും റാലികൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |