മുംബയ് : മുംബയിലെ ബാല മന്ദിരത്തിൽ 16 കാരനെ നാല് അന്തേവാസികൾ തല്ലിക്കൊന്നതായി ആരോപണം. മതുംഗയിലെ ഡേവിഡ് സസ്സൂൺ ബാല മന്ദിരത്തിലാണ് സംഭവം. നാല് പ്രായപൂർത്തിയാവാത്ത കുട്ടികളെ പൊലീസ് തടഞ്ഞ് വച്ചിട്ടുണ്ട്. 12 മുതൽ 17 വരെ പ്രായമുള്ള നാല് കുട്ടികളാണ് ഹൻസ്വാൻ രാജ്കുമാർ നിഷാദ് എന്ന കുട്ടിയെ ആക്രമിച്ചത്. ബോധരഹിതനായ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം അപകട മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് എങ്കിലും പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളിലാണ് ക്രൂരമായ മർദ്ദനം വെളിപ്പെട്ടത്. ഐ.പി.സി 302 വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |