SignIn
Kerala Kaumudi Online
Saturday, 20 April 2024 9.44 AM IST

കർഷക നേതാവ് രാകേഷ് ടിക്കായത് കസ്റ്റഡിയിൽ

tikayath

ന്യൂഡൽഹി: തൊഴിലില്ലായ്മക്കെതിരെ ഇന്ന് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ രാജ്യ തലസ്ഥാനത്തേക്ക് വരുന്ന വഴി കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിനെ ഘാസിപ്പൂരിൽ വച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

മധുവിഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അദ്ദേഹത്തോട് പൊലീസ് ഉദ്യോഗസ്ഥർ തിരിച്ച് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന് കർഷക ശബ്ദം അടിച്ചമർത്താനാകില്ലെന്നും അവസാന ശ്വാസം വരെ സമരം തുടരുമെന്നും തല കുനിക്കില്ലെന്നും ടിക്കായത് ട്വീറ്റ് ചെയ്തു.

സംയുക്ത കിസാൻ മോർച്ചയും മറ്റ് ചില കർഷക സംഘടനകളും ഇന്ന് ജന്തർ മന്തറിൽ മഹാ പഞ്ചായത്ത് സംഘടിപ്പിക്കാനിരിക്കെ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ടിക്രി അതിർത്തിയിലെ പ്രധാന കവലകൾ, റെയിൽവെ ട്രാക്കുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്തി.

ഡൽഹി പൊലീസ് കൂടുതൽ സുരക്ഷാ സേനകളെ വിന്യസിച്ചു. ടിക്രി അതിർത്തിയിൽ സിമന്റ് ബാരിക്കേഡുകൾ സ്ഥാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TIKAYATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.