SignIn
Kerala Kaumudi Online
Friday, 29 March 2024 8.59 PM IST

മരട് മോഡൽ: ഇരട്ട ടവറുകൾ ഇന്നുച്ചയ്‌ക്ക് നിലംപൊത്തും

twin-tower

ന്യൂഡൽഹി: എറണാകുളം മരടിലേതുപോലെ ഡൽഹി അതിർത്തിയിലെ നോയിഡയിൽ 40 നിലകളിലായി 100 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ ഇന്നുച്ചയ്‌ക്ക് രണ്ടരയ്‌ക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കും. ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യം. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പൊളിക്കൽ. മരടിലെ 4 ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ.

 നോയിഡയിലെ സെക്ടർ 93 എയിൽ 7.5ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 40 നിലകളുള്ള 915 ഫ്ളാറ്റുകൾ അടങ്ങിയ അപെക്‌സ് (32നില), സെയാൻ (29നില) ഇരട്ട ടവറുകൾ. കുത്തബ് മിനാറിനേക്കാൾ ഉയരം.

സ്‌ഫോടനം: ഉച്ചക്ക് ശേഷം 2.30 ന്. 9 സെക്കൻഡിൽ കെട്ടിടങ്ങൾ നിലംപൊത്തും.

കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് 2021 ആഗസ്റ്റ് 28ന്. കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാലിച്ചില്ലെന്ന് ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് കണ്ടെത്തി.

ഹരിയാനയിലെ ഹിസാർ സ്വദേശി ചേതൻ ദത്തയാണ് സ്‌ഫോടനം നടത്താനുള്ള ബട്ടൺ അമർത്തുക . താപവൈദ്യുത നിലയങ്ങൾ, ഖനികൾ എന്നിവ പൊളിച്ച അനുഭവമുള്ള ആൾ. റെസിഡൻഷ്യൽ കെട്ടിടം പൊളിക്കുന്നത് ആദ്യം. ബട്ടണിൽ അമർത്തുക 50-70 മീറ്റർ അകലെ നിന്ന്.

 കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഇരു കെട്ടിടങ്ങളിലും നിറച്ചത് 3700 കിലോ സ്‌ഫോടക വസ്‌തുക്കൾ.

 വെല്ലുവിളി: സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ, തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കൽ.

 സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങൾ തെറിച്ച് വീഴുന്നത് തടയാൻ ഇരുമ്പ് മെഷും തുണികളും ഉപയോഗിച്ച് നിർമ്മിച്ച നാല് നിര സംരക്ഷണ കവചം. പക്ഷേ പൊടിപടലം നിറയും.

 ഇരട്ട ടവറുകൾക്ക് സമീപമുള്ള എമറാൾഡ് കോർട്ടിലെയും എ.ടി.എസ് വില്ലേജിലെയും 5,000-ത്തിലധികം താമസക്കാരെ ഇന്ന് രാവിലെ 7 മണിയോടെ ഒഴിപ്പിക്കും. അവരുടെ 2,700 വാഹനങ്ങളും 150-200 ഓളം വളർത്തുമൃഗങ്ങളെയും മാറ്റും.

 ആറ് ആംബുലൻസുകളും മരുന്നുകളുമായി മെഡിക്കൽ ടീമിനെയും സ്ഥലത്ത് വിന്യസിക്കും. സമീപത്തെ ആശുപത്രികളിൽ പ്രത്യേക സന്നാഹം.

 പൊളിക്കൽ ദൗത്യത്തിൽ ഏർപ്പെടുന്ന വിദേശീയർ അടക്കമുള്ള സാങ്കേതിക പ്രവർത്തകർക്ക് മാത്രം ഇരട്ട ടവറുകൾക്ക് 500 മീറ്റർ ചുറ്റളവിൽ പ്രവേശനം.

 സ്‌ഫോടനത്തിന്റെ ആകെ ചെലവ് 20 കോടി. 5 കോടി ബിൽഡർ വഹിക്കും. ബാക്കി 15 കോടി അവശിഷ്‌ടങ്ങൾ വിറ്റ് സമാഹരിക്കും. 55,000 ടണ്ണോളം അവശിഷ്‌ടങ്ങൾ നീക്കാൻ മൂന്നുമാസമെങ്കിലും വേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TWIN TOWER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.