ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ സർവെ നടത്തണമെന്ന അപേക്ഷയിൽ നാല് മാസത്തിനകം തീരുമാനമെടുക്കാൻ അലഹബാദ് ഹൈക്കോടതി മഥുര കോടതിക്ക് നിർദ്ദേശം നൽകി. ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി തീർപ്പാക്കി കൊണ്ട് ജസ്റ്റിസ് പിയൂഷ് അഗർവാളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |