മുംബയ്: മുംബയ് വിമാനത്താവളത്തിൽ സുഡാനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 5.38 കോടി രൂപ വില വരുന്ന 12 കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. പ്രത്യേകം ഡിസൈൻ ചെയ്ത ബെൽറ്റിന്റെ രൂപത്തിലാണ് സ്വർണ്ണം കൊണ്ടു വന്നത്. സുഡാനിൽ നിന്നുള്ള 12 യാത്രക്കാരുടെ സംഘത്തിന്റെ നീക്കത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു നിറുത്തി. ഇതോടെ ബെൽറ്റ് ധരിച്ചയാൾക്ക് പുറത്ത് കടക്കാനുള്ള വഴിയൊരുക്കിക്കൊണ്ട് കൂടെയുണ്ടായിരുന്നവർ ബഹളംവച്ചെങ്കിലും കസ്റ്റംസ് സംഘംകീഴടക്കി. ആറു പേരെ അറസ്റ്റു ചെയ്തു. മറ്റുള്ളവരെ തിരിച്ചയച്ചു. മുംബയ് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |