ഭോപ്പാൽ : ദ്വാരക പീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി (99) സമാധിയായി. മദ്ധ്യപ്രദേശിലെ നരസിംഗ്പൂരിലെ ശ്രീധം ജ്യോതേശ്വർ ആശ്രമത്തിൽ ഇന്നലെ ഉച്ചയ്ക്ക്ശേഷം 3.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വാർദ്ധക്യസഹജ രോഗങ്ങളുമുണ്ടായിരുന്നു. പരംഹംസി ഗംഗ ആശ്രമത്തിൽ നാളെ സമാധിയിരുത്തും. ദ്വാരക, ശാരദ, ജ്യോതിഷ് പീഠങ്ങളുടെ ശങ്കരാചാര്യരാണ് സ്വാമി. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |