ന്യൂഡൽഹി: കുത്തബ് മിനാറിന്റെ ഉടമസ്ഥത അവകാശപ്പെട്ട് കുൻവർ മഹേന്ദർ ധ്വജ് പ്രതാപ് സിംഗ് എന്നയാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അതേസമയം കുത്തബ് മിനാറിൽ ഹിന്ദുക്കളെയും ജൈനരെയും വിഗ്രഹം സ്ഥാപിക്കാനും പൂജ നടത്താനും അനുവദിക്കണമെന്ന ഹർജിയിൽ ഒക്ടോബർ 19ന് വാദം കേൾക്കുമെന്ന് ഹൈക്കോടതി അഡീഷണൽ ജഡ്ജി ദിനേശ് കുമാർ അറിയിച്ചു. സംയുക്ത ആഗ്ര പ്രവിശ്യയുടെ അനന്തരാവകാശിയാണെന്നും കുത്തബ് മിനാറും ഖുവ്വത്തുൽ ഇസ്ലാം പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലം തനിക്ക് അവകാശപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |