SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.58 PM IST

ഹിജാബ് വിലക്ക് വിശ്വാസത്തിൽ മാറ്റമുണ്ടാക്കില്ലെന്ന് കർണാടക

supreme-court

ന്യൂഡൽഹി: മതപരമായ ആചാരമല്ലാത്തതിനാൽ ഹിജാബ് നിരോധനം ഇസ്ലാം മതവിശ്വാസത്തിൽ മാറ്റം വരുത്തില്ലെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ നിർബന്ധിത നടപടിയല്ലെന്ന് സർക്കാരിന് വേണ്ടി അഡ്വ. ജനറൽ പി. നവദ്ഗി വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതിയിൽ നടക്കുന്ന വാദത്തിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തിൽ ന്യായമായ നിയന്ത്രം നടപ്പാക്കാതിരിക്കാൻ കഴിയുമോയെന്നു ചോദിച്ച നവദ്ഗി ഇത് പൗരനും സംസ്ഥാനവും തമ്മിലല്ല, സ്കൂൾ ഭരണ സമിതിയും വിദ്യാർത്ഥികളും തമ്മിലുള്ള കേസാണെന്നും നിർബന്ധിത മതാചാരങ്ങൾ ഒഴിവാക്കാൻ നിരോധനത്തിൽ പറയുന്നില്ലെന്നും വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.