ന്യൂഡൽഹി: വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആംആദ്മി പാർട്ടി (എ.എ.പി) സർക്കാരിന്റെ ആവശ്യം പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് നിരസിച്ചു. സമ്മേളനം വിളിക്കാൻ സമ്മതിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് ഗവർണർ ഇന്നലെ പിൻവലിച്ചു.
വിശ്വാസ പ്രമേയം പരിഗണിക്കുന്നതിനായി നിയമസഭ വിളിക്കാൻ ചട്ടമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിൻവലിച്ചത്.
മന്ത്രിസഭ വിളിച്ച സമ്മേളനം ഗവർണർക്ക് എങ്ങനെ നിരസിക്കാൻ കഴിയുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ചോദിച്ചു. പഞ്ചാണ്ടിൽ ജനാധിപത്യം അവസാനിച്ചു. മൂന്ന് ദിവസം മുമ്പാണ് ഗവർണർ സമ്മേളനത്തിന് അനുമതി നൽകിയതെന്നും 'ഓപ്പറേഷൻ താമര" നടത്താനുള്ള നീക്കം പരാജയപ്പെട്ടതോടെ അനുമതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മുകളിൽ നിന്ന് വിളി വന്നതാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |