ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സഹപ്രവർത്തകരെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് പാർട്ടി നേതാക്കൾ വിട്ടുനിൽക്കണമെന്ന് അഭിഷേക് മനു സിംഗ്വി എം.പി ആവശ്യപ്പെട്ടു. മത്സരിക്കുന്ന സഹപ്രവർത്തകരെക്കുറിച്ച് അഭിപ്രായം പറയരുതെന്ന ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും സിംഗ്വി ട്വീറ്റ് ചെയ്തു. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനുള്ള ഡോ. ശശി തൂരൂർ എം.പിയെ പാർട്ടി നേതാവ് ഗൗരവ് വല്ലഭ് പരിഹസിച്ചതിന് പിന്നാലെയാണ് സിംഗ്വിയുടെ ട്വീറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |