ബെംഗളൂരു: ബംഗളൂരു നഗരത്തിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേഗത്തിലെത്താൻ ഒക്ടോബർ 10 മുതൽ ഹെലികോപ്ടർ സർവീസ് ആരംഭിക്കും. ബ്ലേഡ് ഇന്ത്യ കമ്പനി ആരംഭിക്കുന്ന സർവീസിലൂടെ റോഡ് മാർഗം 2 മണിക്കൂർ എടുക്കുന്ന യാത്ര 15 മിനിറ്റായി കുറയും. ആഴ്ചയിൽ അഞ്ച് തവണയാണ് സർവീസ്. ഒരു തവണ അഞ്ചു മുതൽ ആറ് യാത്രക്കാർക്ക് ഹെലികോപ്ടറിൽ കയറാൻ സാധിക്കും. ഒരാൾക്ക് 3,250 രൂപയാണ് (നികുതി ഒഴികെ) ടിക്കറ്റ് ചാർജ്. പിന്നീട് കൂടുതൽ റൂട്ടുകൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |