മുംബയ്: പുതിയ നഗര നവീകരണ പദ്ധതിയിലൂടെ 90 ദിവസത്തിനുള്ളിൽ മുംബയ് നഗരത്തെ നവീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. മുംബയിൽ സ്വച്ഛ മഹാരാഷ്ട്ര അഭിയാൻ (അർബൻ) 2.0 ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വച്ഛ് മഹാരാഷ്ട്ര കാമ്പയിന് കീഴിലാണ് നഗരങ്ങളെ പൂർണമായും മാറ്റിമറിക്കുന്നത്. കാമ്പയ്നിന്റെ ബ്രാൻഡ് അംബാസഡർ ശുചീകരണ തൊഴിലാളികളാണെന്നും ഷിൻഡെ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 450 റോഡുകൾ കോൺക്രീറ്റ് ചെയ്യും. മുംബയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും തയ്യാറാക്കിട്ടുണ്ട്. നഗരങ്ങൾ തൊഴിലവസരം സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സ്വച്ഛ മഹാരാഷ്ട്ര കാമ്പയ്നിന് കീഴിലാണ് സംസ്ഥാനത്തെ നഗരപ്രദേശങ്ങളെ പൂർണമായും മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |