ജയ്പൂർ: ജയ്പൂർ നഗരത്തിൽ നിർമ്മിച്ച 2.8 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് ഹൈവേ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. സോഡാല എലിവേറ്റഡ് റോഡ് എന്നറിയപ്പെട്ടിരുന്ന പാതയെ 'ഭാരത് ജോഡോ സേതു" എന്ന് ഗെലോട്ട് പുനർനാമകരണം ചെയ്തു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടയിലാണ് ഗെലോട്ടിന്റെ 'പേരിടൽ". പുതിയ പാത വന്നതോടെ അംബേദ്ക്കർ സർക്കിളിനും അജ്മീർ റോഡിനും ഇടയിലുള്ള ഗതാഗതം എളുപ്പമാകും. ഇതിനൊപ്പം മറ്റ് ആറു പദ്ധതികൾക്കും മുഖ്യമന്ത്രി തറക്കല്ലിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |