ബംഗളൂരു: കർണാടകയിൽ ഒല, ഊബർ, റാപ്പിഡോ ഓട്ടോറിക്ഷ സർവീസുകൾ നിർത്തലാക്കി കർണാടക ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഓൺഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആക്ട് 2016 പ്രകാരമാണ് നടപടി. രണ്ട് കിലോമീറ്ററിൽ താഴെയുള്ള ദൂരമാണെങ്കിൽ പോലും ഒലയും ഊബറും കുറഞ്ഞത് 100 രൂപ ഈടാക്കുന്നതു സംബന്ധിച്ച് നിരവധി യാത്രക്കാർ പരാതി നൽകിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ബംഗളൂരുവിലെ കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമാണ്. ഓട്ടോ ഡ്രൈവർമാരിൽ നിന്ന് മോശം പെരുമാറ്റത്തെ കുറിച്ചും നിരവധി പരാതികൾ നേരത്തെ ഉയർന്നിരുന്നു. നോട്ടീസിനോട് പ്രതികരിക്കാൻ ഊബറും ഒലയും തയ്യാറായിട്ടില്ല. ബംഗളൂരുവിലെ തങ്ങളുടെ സർവീസുകൾ നിയമവിരുദ്ധമല്ലെന്നും നോട്ടിസിന് മറുപടി നൽകുമെന്നും റാപ്പിഡോ അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |