ജയ്പൂർ ; കൊലുസ് മോഷ്ടിക്കാനായി 100 വയസ്സുള്ള വൃദ്ധയുടെ കാലുകൾ വെട്ടിമാറ്റി അജ്ഞാത സംഘം. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ ജയ്പൂരിലെ മീന കോളനിയിലാണ് സംഭവം. മകൾ ക്ഷേത്രത്തിൽ പോയിരുന്നതിനാൽ വൃദ്ധ വീട്ടിൽ തനിച്ചായിരുന്നു. അക്രമികൾ വൃദ്ധയെ കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൃത്യം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. വെട്ടിമാറ്റിയ കാലുകളും അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
സാരമായി പരിക്കേറ്ര് അവശനിലയിൽ വൃദ്ധയെ വീട്ടുടമ കണ്ടെത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിയാൻ പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |