SignIn
Kerala Kaumudi Online
Friday, 19 April 2024 2.05 PM IST

കോൺഗ്രസും ബി.ജെ.പിയും സവർക്കറെ പഠിക്കണമെന്ന് ഉദ്ധവ്

udhav-thackery

മുംബയ്: വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം. കോൺഗ്രസും ബി.ജെ.പിയും സവർക്കറെ നിസാരവത്കരിച്ചെന്നാണ് ശിവസേനയുടെ മുഖപത്രമായ 'സാമ്ന"യുടെ എഡിറ്റോറിയലിൽ ഉദ്ധവ് ആരോപിച്ചത്. ഇന്ത്യൻ ചരിത്രത്തിൽ ധ്രുവീകരിക്കപ്പെട്ട വ്യക്തിയാണ് സവർക്കർ. ശിവസേനയ്ക്കും ബി.ജെ.പിക്കും ഒരുപോലെ ആദരണീയനായ വ്യക്തിയാണ് അദ്ദേഹം. എട്ട് വർഷമായി അധികാരത്തിലിരുന്നിട്ടും സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന ആവശ്യത്തോട് ബി.ജെ.പി മുഖം തിരിക്കുകയാണ്. സവർക്കറെപ്പോലുള്ള നിരവധി വിപ്ലവകാരികളുടെ കലാപത്തിൽ ബ്രിട്ടീഷുകാർ ഞെട്ടിപ്പോയെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം സവർക്കറിന് ബ്രിട്ടീഷുകാരിൽ നിന്ന് സ്‌റ്റൈപ്പൻഡ് ലഭിച്ചെന്ന് ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.