മുംബയ്: മുകേഷ് അംബാനി തന്റെ സാമ്രാജ്യം വിപുലപ്പെടുത്തുകയാണ്. ദുബായിലെ ഏറ്റവും വിലയേറിയ വില്ല മുകേഷ് സ്വന്തമാക്കിയെന്നാണ് ഏറ്രവും പുതിയ റിപ്പോർട്ടുകൾ. പാം ജുമൈറയിൽ ബീച്ച് സൈഡിലുള്ള അത്യാഡംബര വില്ലയാണ് മുകേഷ് സ്വന്തമാക്കിയത്. കുവൈറ്റ് വ്യവസായിയായ മുഹമ്മദ് അൽഷായുടെ പക്കൽ നിന്നാണ് ഏകദേശം 163 മില്യൺ ഡോളർ (1349.60 കോടി) വിലവരുന്ന വില്ല വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റിൽ ഇളയ മകൻ ആനന്ദ് അംബാനിക്ക് വേണ്ടി ഇതേ സ്ഥലത്ത് ആഡംബര വില്ല മുകേഷ് വാങ്ങിയിരുന്നു. പത്ത് മുറികളും പ്രൈവറ്ര് ബീച്ചുമടക്കമുള്ള സൗകര്യങ്ങളുള്ള വില്ലയുടെ വില 80 മില്യൺ ഡോളർ ആയിരുന്നു. പാം ജുമൈറയിൽ ഏറ്രവും കൂടുതൽ തുകയ്ക്ക് വാങ്ങിയ വില്ലയെന്ന റെക്കോഡ് മറ്രൊരു അത്യാധുനിക വില്ല വാങ്ങി മുകേഷ് തന്നെ തകർത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |