SignIn
Kerala Kaumudi Online
Thursday, 25 April 2024 2.30 PM IST

കുട്ടികൾക്ക് സംയോജിത വിദ്യാഭ്യാസ പദ്ധതി ചട്ടക്കൂട് തയ്യാറായി

education

 8 വയസുവരെയുള്ള കുട്ടികൾക്ക് സമഗ്രപരിചരണം

ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിലെ മാർഗരേഖ പ്രകാരം 8 വയസ്സുവരെയുള്ള കുട്ടികൾക്ക് സമഗ്രവും സംയോജിതവുമായി പരിചരണം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന രൂപരേഖയടങ്ങിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ (‌‌നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്-എൻ.സി.എഫ് 2022) ഫൗണ്ടേഷൻ സ്റ്റേജ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ പുറത്തിറക്കി.

8 വയസു വരെയുള്ള കുട്ടികൾക്ക് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ആദ്യകാല ശിശു സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഒരു സംയോജിത സമീപനമാണിത്. ഈ പ്രായത്തിൽ ലഭിക്കുന്ന ഉയർന്ന നിലവാരമുള്ള പരിചരണവും വിദ്യാഭ്യാസവും എല്ലാ വ്യക്തികൾക്കും ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുമെന്ന നിഗമനത്തിലാണ് അടിസ്ഥാന ചട്ടക്കൂട് തയ്യാറാക്കിയത്. തലച്ചോറിന്റെ വികാസം നടക്കുന്ന പ്രാരംഭ ഘട്ടമെന്ന നിലയിൽ ഈ പ്രായത്തിൽ കുട്ടികൾക്ക് ലഭിക്കേണ്ട വിദ്യാഭ്യാസം, പോഷകാഹാരം അടക്കമുള്ള പരിചരണം തുടങ്ങിയവ വിശദീകരിക്കുന്നു.
വൈജ്ഞാനിക ശാസ്ത്രം, ബാല്യകാലത്തിലെ പരിശീലനത്തിൽ നിന്ന് ശേഖരിക്കുന്ന ഉൾക്കാഴ്ചകൾ, പരിചരണവും വിദ്യാഭ്യാസവും, വൈവിദ്ധ്യമാർന്ന ഇന്ത്യൻ പാരമ്പര്യങ്ങളിലുള്ള ജ്ഞാനം എന്നിവയും ഉറപ്പാക്കുന്നു. പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് എൻ.സി.എഫ് എന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

ആദ്യ അഞ്ച് വർഷം ഈ ചട്ടക്കൂട് വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഏറെ നിർണ്ണായകമാകും. വരും വർഷങ്ങളിൽ രാജ്യത്തെ എല്ലാ സ്കൂളുകളും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ ഭാവിരേഖയായ ചട്ടക്കൂട് തയ്യാറാക്കുന്നത് ഒരു വെല്ലുവിളിയായിരുന്നുവെന്നും കൂട്ടായ പ്രയത്‌നത്തിലൂടെയാണ് നേടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. സിലബസും പാഠപുസ്‌തകങ്ങളും അടുത്ത ബസന്ത് പഞ്ചമിക്ക് മുമ്പ് പൂർത്തിയാക്കാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിനോട് (എൻ.സി.ഇ.ആർ.ടി) വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

എൻ‌.സി‌.എഫ് അദ്ധ്യാപകർക്കും വിദ്യാഭ്യാസ വിദഗ്‌ദ്ധർക്കും വേണ്ടി വികസിപ്പിച്ചെടുത്തതാണെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാവകുപ്പ് ഡയറക്ടർ റീത് ചന്ദ്ര പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തിന് ഒരു പുതിയ കാഴ്ചപ്പാടും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകുകയാണ് ലക്ഷ്യം.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്

2020ലെ ദേശീയ വിദ്യാഭ്യാസത്തിലെ മാർഗരേഖ പ്രകാരമാണ് സ്കൂൾ വിദ്യാഭ്യാസം, ബാല്യകാല വിദ്യാഭ്യാസം, അദ്ധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാലു ഘട്ടങ്ങളടങ്ങിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2022 രൂപീകരിച്ചത്. കെ. കസ്തൂരിരംഗൻ അദ്ധ്യക്ഷനായ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുകൾക്കായുള്ള ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിക്കാണ് ചുമതല.

എൻ.സി.ഇ.ആർ.ടിയുടെ സർവേ, ഗവേഷണങ്ങൾ, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് എൻ.സി.എഫ് തയ്യാറാക്കിയത്.

കേന്ദ്രീയ വിദ്യാലയങ്ങളിൽ ബാലവാടികൾ

കേന്ദ്രീയ വിദ്യാലയങ്ങളിൽ അങ്കണവാടി മാതൃകയിൽ പ്രവർത്തിക്കുന്ന ബാലവാടിക സ്‌കൂളുകൾ ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്‌തു. 3 വയസു മുതൽ ആറു വയസുവരെ കുട്ടികൾക്ക് മൂന്നു ക്ളാസുകളാണുണ്ടാകുക. തിരഞ്ഞെടുത്ത കെ.വികളിലായിരിക്കും ആദ്യ ഘട്ടത്തിൽ ബാലവാടികൾ തുടങ്ങുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.