ഹൈദരാബാദ്: തെലങ്കാനയിലേക്ക് കടന്ന ഭാരത് ജോഡോ യാത്രയിൽ ഗോത്രവർഗ്ഗക്കാർക്കൊപ്പം നൃത്തച്ചുവടുകൾ വച്ച് രാഹുൽ ഗാന്ധി. നൃത്തം ചെയ്യുന്ന വീഡിയോ രാഹുൽ ഗാന്ധി തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. ഭദ്രാചലത്തിലുള്ള ഗോത്രവർഗ്ഗക്കാർക്കൊപ്പം പുരാതന നൃത്തരൂപമായ കൊമ്മു കോയയിലാണ് രാഹുൽ പങ്കെടുത്തത്. ഗോത്ര വർഗ്ഗക്കാരുടെ തൊപ്പിയും രാഹുൽ ധരിച്ചിരുന്നു.
നമ്മുടെ കാലാതീതമായ സംസ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും കലവറയാണ് ഗോത്രവർഗ്ഗക്കാർ. കൊമ്മു കോയ നർത്തകർക്കൊപ്പമുള്ള നൃത്തച്ചുവടുകൾ വളരെ ആസ്വദിച്ചു. അവരുടെ കല അവരുടെ മൂല്യങ്ങൾ പ്രകടിപ്പിക്കുന്നെന്നും അത് നമ്മൾ പഠിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും രാഹുൽ വീഡിയോയ്ക്കൊപ്പം കുറിച്ചു. തമിഴ്നാട്, കേരളം, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ കടന്നാണ് ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ എത്തിയിരിക്കുന്നത്. ഇതിനു മുമ്പും ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നർത്തകർക്കൊപ്പം നൃത്തം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |