മുംബയ്: മുംബയിലെ മാൻഖുർദിൽ ലിഫ്ടിൽ ഒളിച്ചുകളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം. രേഷ്മാ ഖരാവി (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രേഷ്മയുടെ മുത്തശ്ശി താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റിയിൽ വച്ചായിരുന്നു അപകടം. ഒളിച്ചു കളിക്കുന്നതിനിടെ മറ്റ് കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ രേഷ്മ ലിഫ്ട് ഇറങ്ങി വരുന്ന സ്ഥലത്തെ ജനൽ പോലെയുള്ള ഭാഗത്ത് തലയിട്ട് നോക്കുന്നതിനിടെ ലിഫ്ട് തലയിൽ ഇടിക്കുകയായിരുന്നു. ഹൗസിംഗ് സൊസൈറ്രി അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഹൗസിംഗ് സൊസൈറ്റി ചെയർമാനെയും സെക്രട്ടറിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സത്തേ നഗറിലാണ് രേഷ്മയുടെ കുടുംബം താമസിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് മുത്തശ്ശിയുടെ അടുത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |